മുരിക്കുങ്ങല്‍ വയോജന ക്ലബ് ഓണാഘോഷം
1587512
Friday, August 29, 2025 1:23 AM IST
കോടാലി: മറ്റത്തൂര്‍ പഞ്ചായത്തിലെ മുരിക്കുങ്ങല്‍ വാര്‍ഡ് വയോജനക്ലബ്ബിന്റെ നേതൃത്വത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. പഞ്ചായത്തംഗം ലിന്റോ പള്ളിപ്പറമ്പന്‍ ഉദ്ഘാടനം ചെയ്തു. വയോജന ക്ലബ് പ്രസിഡന്റ് ബീവി പോക്കാക്കില്ലത്ത് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി സുരേന്ദ്രന് നമ്പളന്‍, ആശാവര്‍ക്കര്‍ ലൈല ബഷീര്‍, അങ്കണവാടി വര്‍ക്കര്‍മാരായ ലിസി ബാബു, സതീദേവി, ബിന്ദു സത്യന്, പാലിയേറ്റീവ് നഴ്സ് സിസിലി സുരേന്ദ്രന്, ആശ വര്‍ക്കര്‍ സുലോചന അശോകന്, തൊഴിലുറപ്പ് മേറ്റുമാരായ ഗ്രേസി വര്‍ഗീസ്, ജിനി ജെയ്സന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ആശവര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍, പാലിയേറ്റീവ് നഴ്സ്, ഹരിത കര്‍മസേന പ്രവര്‍ത്തകര്‍, കുടുംബശ്രീ സിഡിഎസ് അംഗങ്ങള്‍, തൊഴിലുറപ്പ് പദ്ധതിയില്‍ 100 തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തിയാക്കിയ തൊഴിലാളികള്‍ എന്നിവരെ ആദരിച്ചു. ഓണസദ്യ, കലാകായിക മത്സരങ്ങള്‍ എന്നിവയുമുണ്ടായി.