ഓണം മധുരതരമാക്കാൻ കെടിഡിസി പായസമേള
1587507
Friday, August 29, 2025 1:23 AM IST
തൃശൂർ: ഓണം മധുരതരമാക്കാൻ കെടിഡിസിയുടെ പായസമേള സെപ്റ്റംബർ രണ്ടുമുതൽ അഞ്ചുവരെ യാത്രിനിവാസിൽ നടത്തും.
പാലട, അട, പരിപ്പ്, ഗോതന്പ്, പഴം, പാൽ പായസങ്ങളാണ് മേളയിൽ ലഭിക്കുക.
രണ്ടുമുതൽ അഞ്ചുവരെ അട, പാലട, പരിപ്പ് പായസങ്ങളും മൂന്നുമുതൽ അഞ്ചുവരെ ഗോതന്പുപായസവും നാല്, അഞ്ച് തീയതികളിൽ പഴംപായസവും അഞ്ചിനു പാൽപ്പായസവുമുണ്ടാകും.
അടപ്പായസത്തിന് ലിറ്ററിനു 330 രൂപയാണ് വില. പാലടപ്രഥമന്‍ 320. പരിപ്പിനും ഗോതന്പിനും ലിറ്ററിന് 330 രൂപ. പഴപ്രഥമൻ 400 രൂപ, പാൽപ്പായസം 320 രൂപ. അരലിറ്ററിന്റെ കണ്ടെയ്നറിലും പായസം ലഭ്യമാണ്. 0487-2332333 നന്പറിൽ വിളിച്ച് പായസം ബുക്ക് ചെയ്യാം.