അഗതികളോടൊപ്പം ഓണം ആഘോഷിച്ച് അമല ആശുപത്രി ജീവനക്കാർ
1587748
Saturday, August 30, 2025 1:31 AM IST
തൃശൂർ: അമല ആശുപത്രിയിലെ നഴ്സുമാരും സ്റ്റാഫ് അംഗങ്ങളും സിഎൻജിഎയുടെ (കാത്തലിക് നഴ്സസ് ഗിൽഡ് ഓഫ് അമല) നേതൃത്വത്തിൽ വടക്കഞ്ചേരിയിലെ ദൈവദാൻ അഗതിമന്ദിരത്തിലെ 200 അന്തേവാസികളോടൊപ്പം ഓണം ആഘോഷിച്ചു.
അമല മെഡിക്കൽ കോളജ് ജോയിന്റ് ഡയറക്ടർ ഫാ. ജെയ്സൺ മുണ്ടൻമാണി, ചീഫ് നഴ്സിംഗ് ഓഫീസർ, സിസ്റ്റർ ലിഖിത, സിസ്റ്റർ ജോതിഷ്, റിമ, സ്ഥാപനത്തിന്റെ സുപ്പീരിയർ സിസ്റ്റർ മേരി എന്നിവർ ഓണസന്ദേശം നൽകി.
പൂരാടത്തിനു പുസ്തകക്കളം
തൃശൂർ: കുട്ടികളിലെ വായനയെ പ്രോത്സാഹിപ്പിക്കാൻ പ്രവർത്തിക്കുന്ന പുസ്തകപ്പുരയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ മൂന്നിന് ഉച്ചകഴിഞ്ഞു രണ്ടിന് ചെന്പൂക്കാവ് പെൻഷൻമൂലയിലെ പലവകയിൽ പുസ്തകക്കളം ഒരുക്കുന്നു.
പുസ്തകപ്പുരയിലെ കുട്ടികൾ പുസ്തകങ്ങളും പൂക്കളും കൊണ്ടാണ് കളംതീർക്കുക. തുടർന്നു വായന ഒരു ജീവിതശൈലിയാക്കി മാറ്റിയ ഹേമലത വർമ ഓണമുത്തശി എന്ന നിലയിൽ പുസ്തകപ്പുരയ്ക്ക് ഓണക്കൈനീട്ടം നൽകും. ചിത്രകാരി നിരഞ്ജന നയിക്കുന്ന അക്ഷരക്കളികളും പുസ്തകങ്ങളെ അധികരിച്ച് കഥാകൃത്ത് നന്ദകിഷോർ നയിക്കുന്ന ഒരു ക്വിസും ഒപ്പം പായസവും ഓണ വിഭവങ്ങളും (ഓണക്കടികൾ) ഉണ്ടായിരിക്കും. ഡോ. കെ.ആർ. ബീന മുഖ്യാതിഥിയായി പങ്കെടുക്കും.