കര്‍ഷകജ്യോതി പുരസ്കാര ജേതാവിന്റെ ചെണ്ടുമല്ലിപ്പൂക്കള്‍ വിപണിയിലേക്ക്
1587249
Thursday, August 28, 2025 12:58 AM IST
ഇരിങ്ങാലക്കുട: പാട്ടത്തിനെടുത്ത രണ്ടേക്കറില്‍ യുവകര്ഷകന് മിഥുന് നട്ടുവളര്‍ത്തിയ മഞ്ഞയും ഓറഞ്ചും നിറമുള്ള ചെണ്ടുമല്ലി പൂക്കള്‍ ഓണവിപണിയിലെത്തി.
നടുവത്ര വീട്ടില്‍ മിഥുന് സംസ്ഥാന സര്‍ക്കാരിന്റെ കര്‍ഷക ജ്യോതി പുരസ്കാര ജേതാവാണ്. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍നിന്ന് എത്തിച്ച ഹൈബ്രിഡ് തൈകളാണു വളര്‍ത്തിയത്.
കൃഷിഭവന്റെ സഹകരണത്തോടെ ചെയ്യുന്ന കൃഷിയുടെ വിളവെടുപ്പും വിപണിയുടെ ഉദ്ഘാടനവും പഞ്ചായത്ത് പ്രസിഡന്റ് നിഷ ഷാജി ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസര്‍ സെബി സന്നിഹിതനായിരുന്നു. അമ്മ ചന്ദ്രികയും മിഥുന് പിന്തുണയായി കൂടെയുണ്ട്.