വീടിന്റെ കോണിപ്പടിയിൽ നിന്നു വീണയാൾ മരിച്ചു
1587730
Friday, August 29, 2025 11:46 PM IST
പുതുനഗരം: വീടിന്റെ കോണിപ്പടിയിൽനിന്നു വീണ് ചികിത്സയിലിരുന്നയാൾ മരിച്ചു. അടിച്ചിറ കൊല്ലത്തുകുളമ്പ് കളത്തിൽ രാജന്റെ മകൻ മനോജ്കുമാറാണ്(49) മരിച്ചത്.
12-നു വൈകീട്ട് 6.45 ഓടെ കാർപോർച്ചിനു സമീപത്തെ കോണിപ്പടി ഇറങ്ങിവരുന്നതിനിടെ മനോജ് കുമാർ തെന്നിവീഴുകയായിരുന്നു. വീട്ടിലുള്ള മറ്റുള്ളവർ അകത്തായിരുന്നതിനാൽ അപകടം അറിഞ്ഞില്ല. വീഴ്ചയിൽ തലയ്ക്കു സാരമായ പരിക്കേറ്റതിനാൽ ശബ്ദമുണ്ടാക്കാൻ മനോജ് കുമാറിനും കഴിഞ്ഞില്ല.
രാത്രി 7.15-ഓടെ വീട്ടിലെ നായ നിർത്താതെ കുരച്ചതിനെതുടർന്ന് വീടിനുള്ളിലായിരുന്ന സഹോദരൻ സ്മിനോജ് കുമാർ പുറത്തുവന്നപ്പോഴാണ് മനോജ്കുമാർ വീണുകിടക്കുന്നതു കണ്ടത്. ഉടൻതന്നെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിൽസ നൽകിയെങ്കിലും മരണപ്പെടുകയായിരുന്നു. അമ്മ: ചന്ദ്രിക. ഭാര്യ: ജലജ.