സഹൃദയ കോളജിൽ എട്ടടി ഉയരമുള്ള മഹാബലി പ്രതിമ
1587253
Thursday, August 28, 2025 12:58 AM IST
കൊടകര: സഹൃദയ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ (ഓട്ടോണമസ്) നിർമിച്ച എട്ടടി ഉയരമുള്ള മഹാബലി പ്രതിമ കൗതുകമാകുന്നു. ശ്രാവണപൗർണമി ഓണാഘോഷത്തിന്റെ രണ്ടാംദിനമായ ഇന്നലെ അസോസിയേറ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഡോ. ജോജി കല്ലിങ്ങൽ പ്രതിമ അനാച്ഛാദനം ചെയ്തു. രൂപം സദസ് കണ്‍വീനർ അന്ന ജാക്വിലിന്റെ നേതൃത്വത്തിൽ ബിഎ ഗ്രാഫിക്സ് വിദ്യാർഥികളായ എസ്. മിഥുന, അരുണ്‍ സി. ഷാജി, ഇ.ആർ. മാധവ്, ശ്രീലക്ഷ്മി ശശീന്ദ്രൻ, ബിഎസ്സി ജിയോളജി വിദ്യാർഥിയായ ശ്രേയ സുരേഷ് എന്നിവർ ചേർന്നാണു പ്രകൃതിദത്തവസ്തുക്കൾ മാത്രമുപയോഗിച്ച് പ്രതിമ നിർമിച്ചത്.
ഭക്ഷ്യവസ്തുക്കളുടെയും തുണിത്തരങ്ങളുടെയും മറ്റ് ഉത്പന്നങ്ങളുടെയും വിപണനമേളയും ഫുഡ് ഫെസ്റ്റും സംഘടിപ്പിച്ചു. വഞ്ചിപ്പാട്ട്, ഓണക്കവിത, ക്ലേ മോഡലിംഗ്, പെയിന്റിംഗ് മത്സരങ്ങളും സംഘടിപ്പിച്ചു.
സഹൃദയ കോളജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ് എക്സിക്യൂട്ടീവ് ഡയറക്ടർ റവ.ഡോ. ഡേവിസ് ചെങ്ങിനിയാടൻ, പ്രിൻസിപ്പൽ ഡോ. കെ.എൽ. ജോയ്, വൈസ് പ്രിൻസിപ്പൽ ഡോ. കെ. കരുണ, ഫിനാൻസ് ഓഫീസർ ഫാ. സിബിൻ വാഴപ്പിള്ളി എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.