ജൂബിലിയിൽ ഡോക്ടറേറ്റ് നേടിയവരെ അനുമോദിച്ചു
1587004
Wednesday, August 27, 2025 2:12 AM IST
തൃശൂർ: വ്യവസ്ഥാപിതജോലികൾ മാത്രം അന്വേഷിക്കാതെ പുതുസംരംഭങ്ങൾക്കു ഗവേഷകർ നേതൃത്വം നൽകണമെന്നു തിരുവനന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി ഡയറക്ടർ ഡോ. ഇ. ശ്രീകുമാർ പറഞ്ഞു.
ജൂബിലി മിഷൻ മെഡിക്കൽ കോളജിൽ ഗവേഷണവിഭാഗം ആരംഭിച്ചു പത്തുവർഷത്തിനുള്ളിൽ പിഎച്ച്ഡി ബിരുദം ലഭിച്ച 13 പേരെ ആദരിക്കുന്ന ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ജൂബിലി ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുരിയൻ അധ്യക്ഷത വഹിച്ചു. ഗവേഷണവിഭാഗം ഡയറക്ടർ ഡോ. ഡി.എം. വാസുദേവൻ പ്രശംസാപത്രങ്ങൾ സമ്മാനിച്ചു. നെസ്റ്റ് ഡയറക്ടർ ഫാ. പോൾ ചാലിശേരി, കോഴഞ്ചേരി മാർത്തോമ കോളജിലെ ഡോ. ജിൻസു വർഗീസ്, ഡോ. പി.ആർ. വർഗീസ്, ഡോ. ആലക്സ് ജോർജ്, ഡോ. ലിയോണ്‍ വർഗീസ് (ക്രൈസ്റ്റ് കോളജ്, ഇരിങ്ങാലക്കുട), ഡോ. ഹണി സെബാസ്റ്റ്യൻ (വിമല കോളജ്, തൃശൂർ) തുടങ്ങിയവർ പങ്കെടുത്തു.