വെള്ളാഞ്ചിറ ഫാത്തിമമാത സ്കൂൾ സുവർണജൂബിലി ആഘോഷം
1587246
Thursday, August 28, 2025 12:58 AM IST
വെള്ളാഞ്ചിറ: ഫാത്തിമമാത എൽപി സ്കൂളിന്റെ സുവർണജൂബിലിയോടനുബന്ധിച്ചുള്ള "സുവർണം 2025' പരിപാടിയുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും അധ്യാപകദിനാഘോഷവും നടത്തി.
സ്കൂളിൽനിന്ന് വിരമിച്ച അധ്യാപകർ, വെള്ളാഞ്ചിറ പ്രദേശത്ത് വിവിധ വിദ്യാലയങ്ങളിൽനിന്ന് വിരമിച്ച അധ്യാപകർ എന്നിവർക്ക് ആദരവും നൽകി. ആളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജോജോ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ. ആന്റോ പാണാടൻ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് മാഞ്ഞൂരാൻ, വാർഡ് മെമ്പർ ദിപിൻ പാപ്പച്ചൻ, മനേജ്മെന്റ് പ്രതിനിധി റാഫേൽ വേരൻപിലാവിൽ,സുവർണജൂബിലി ആഘോഷ കമ്മിറ്റി കൺവീനർ അഡ്വ. സി.ജെ. തോമസ്, ജോയിന്റ്് കൺവീനർമാരായ സി.ഒ. ജോബി. പ്രിജോ ആന്റണി, എംപിടിഎ പ്രസിഡന്റ്് അനു സെബാസ്റ്റ്യൻ, ഹെഡ് മാസ്റ്റർ നിധിൻ ടോണി, പിടിഎ പ്രസിഡന്റ് എം.എം. മനോജ് എന്നിവർ പ്രസംഗിച്ചു.