മിശ്രവിവാഹിതർക്കു നൽകുന്ന ധനസഹായം ഉയർത്തണം
1587756
Saturday, August 30, 2025 1:31 AM IST
തൃശൂർ: മിശ്രവിവാഹിതർക്കു നൽകുന്ന ആനുകൂല്യങ്ങൾ കാലോചിതമായി ഉയർത്തണമെന്നു കേരള ദളിത് ഫ്രണ്ട് -ജേക്കബ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.ആർ. ഗിരിജൻ ആവശ്യപ്പെട്ടു. സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മിശ്രവിവാഹിതർക്കു തൊഴിൽചെയ്തു ജീവിക്കാൻ സർക്കാർ നൽകുന്ന ധനസഹായം 75000ത്തിൽനിന്ന് ഒന്നരലക്ഷമാക്കി ഉയർത്തണം.
സംസ്ഥാന പ്രസിഡന്റ് വാസു കാരാട് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പി.എം. ഏലിയാസ്, സംസ്ഥാന, ജില്ലാ നേതാക്കളായ സോമൻ കൊളപ്പാറ, പി.പി. ജെയിംസ്, കെ.ആർ. സുനിൽകുമാർ, സലിം പുല്ലടി, തോമസ് പീറ്റർ, കുമാരി കൃഷണൻകുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.