ഇ​രി​ങ്ങാ​ല​ക്കു​ട: ഇ​ന്തൊ​നേ​ഷ്യ​യി​ലെ എ​ട്ടു യൂ​ണി​വേ​ഴ്‌​സി​റ്റി​ക​ളു​മാ​യി ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ് കോ​ള​ജി​ന് അ​ക്കാ​ദ​മി​ക സ​ഹ​ക​ര​ണ​ത്തി​നു ധാ​ര​ണ​യാ​യി. ക്രൈ​സ്റ്റ് കോ​ള​ജ് വൈ​സ് പ്രി​ന്‍​സി​പ്പ​ലും ഇ​ന്‍റര്‍​നാ​ഷ​ണ​ല്‍ ഡീ​നു​മാ​യ ഡോ. ​കെ.​ജെ. വ​ര്‍​ഗീ​സാ​ണു അ​വ​രു​ടെ ക്ഷ​ണ​പ്ര​കാ​രം വി​സി​റ്റി​ംഗ് പ്ര​ഫ​സ​റാ​യി ഈ ​യൂ​ണി​വേ​ഴ്‌​സി​റ്റി​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ചു ധാ​ര​ണാ​പ​ത്ര​ങ്ങ​ളി​ല്‍ ഒ​പ്പു​വ​ച്ച​ത്.

യൂ​ണി​വി​സ്റ്റാ​സ് ഇ​സ്ലാ​മി​ക് സ്റ്റേ​റ്റ് സു​മാ​ത്ര സു​ല്‍​ത്താ​ന, മെ​ഡാ​ന്‍, സ​ഹ്ര​സി​യ സ്റ്റേ​റ്റ് യൂ​ണി​വേ​ഴ്‌​സി​റ്റി ലോ​ക്‌​സു​മാ​വെ, യൂ​ണി​വേ​ഴ്‌​സി​റ്റാ​സ് മു​ഹ​മ്മ​ദി​യ ബോ​ണെ, യൂ​ണി വേ​ര്‍​സ്റ്റാ​സ് നെ​ഗേ​രി മ​ക്കാ​സ്സ​ര്‍, യൂ​ണി​വേ​ര്‍​സ്റ്റാ​സ് ഇ​സ്ലാം നെ​ഗേ​രി റാ​നി​റി ബ​ന്‍​ഡാ​ച്ചെ, യൂ​ണി​വേ​ഴ്‌​സി​റ്റാ​സ് ആ​ന്‍​ഡി സു​ധി​ര്‍​മാ​ന്‍, യൂ​ണി​വേ​ര്‍​സി​റ്റാ​സ് സി​പാ​ട്ടോ​ക്കോ​ന്‍ മാം​ബോ എ​ന്നീ യൂ​ണി​വേ​ഴ്‌​സി​റ്റി​ക​ളും അ​വ​യി​ലെ പ്ര​ധാ​ന വ​കു​പ്പു​ക​ളു​മാ​യി​ട്ടാ​ണ് സ​ഹ​ക​ര​ണ​ത്തി​നു ധാ​ര​ണ. സാ​ങ്കേ​തി​ക അ​റി​വു​ക​ളു​ടെ വി​നി​മ​യം, ഗ​വേ​ഷ​ണം, അ​ധ്യാ​പ​ക വി​ദ്യാ​ര്‍​ഥി വി​നി​മ​യം, അ​ന്താ​രാ​ഷ്ട്ര ക്രെ​ഡി​റ്റ് ട്രാൻ​സ്ഫ​ര്‍ എ​ന്നീ മേ​ഖ​ല​ക​ളി​ലാ​യി​രി​ക്കും സ​ഹ​ക​ര​ണം. ക്രൈസ്റ്റ് കോ​ള​ജി​ന് അ​മ്പ​തോ​ളം വി​ദേ​ശ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളു​മാ​യി ഈ ​മേ​ഖ​ല​ക​ളി​ല്‍ സ​ഹ​ക​ര​ണ​മു​ണ്ട്.