ഫാ. ജോബ് ചിറ്റിലപ്പിള്ളി സ്മരണയിൽ തുരുത്തിപ്പറമ്പ്
1587516
Friday, August 29, 2025 1:23 AM IST
തുരുത്തിപ്പറമ്പ്: വരപ്രസാദനാഥ പള്ളി വികാരിയായിരുന്ന ഫാ. ജോബ് ചിറ്റിലപ്പിള്ളി രക്തസാക്ഷിയായതിന്റെ 21-ാം വാർഷികം ആചരിച്ചു.
അനുസ്മരണബലിക്ക് ഇരിങ്ങാലക്കുട രൂപത വികാരി ജനറാൾ മോൺ. ജോസ് മാളിയേക്കൽ മുഖ്യകാർമികത്വം വഹിച്ചു. വികാരി ഫാ. പോളി പുതുശേരി സഹകാർമികത്വം വഹിച്ചു. ഫാ. ജോബ് ചിറ്റിലപ്പിള്ളി മരിച്ചുവീണ സ്ഥലത്ത് ഒപ്പീസും പുഷ്പാർച്ചനയും നടത്തി.
ദിവ്യകാരുണ്യാരാധനയും പൂർവികരുടെ അനുസ്മരണവും നടത്തി. സെമിത്തേരിയിൽ പൊതു ഒപ്പീസും നടത്തി.