കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് കരിദിനം ആചരിച്ചു
1586992
Wednesday, August 27, 2025 2:11 AM IST
തൃശൂർ: ഭിന്നശേഷിസംവരണ വിഷയത്തിൽ ക്രിസ്ത്യൻ മാനേജ്മെന്റുകളോടുള്ള സംസ്ഥാനസർക്കാരിന്റെ വിവേചനത്തിനെതിരേ കാത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെ നേതൃത്വത്തിൽ തൃശൂർ അതിരൂപതയിലെ വിദ്യാലയങ്ങളിൽ കരിദിനം ആചരിച്ചു. അധ്യാപകർ പ്രതിഷേധ ബാഡ്ജ് ധരിച്ചു വിദ്യാലയങ്ങളിൽ ഹാജരായി.
കരിദിനാചരണത്തിന്റെ അതിരൂപതാതല ഉദ്ഘാടനം തൃശൂർ സേക്രഡ് ഹാർട്ട് സ്കൂളിൽ അതിരൂപത വികാരി ജനറാൾ മോണ്‍. ജോസ് കോനിക്കര നിർവ ഹിച്ചു.
ഗിൽഡ് അതിരൂപത പ്രസിഡന്റ് എ.ഡി. സാജു, ഡയറക്ടർ ഫാ. ജോയ് അടന്പുകുളം, സംസ്ഥാന വൈസ് പ്രസിഡന്റ് ബിജു പി. ആന്റണി, എൻ.പി. ജാക്സണ്, സിനി പി. ജോർജ്, സിസ്റ്റർ മാരിയറ്റ് എന്നിവർ പ്രസംഗിച്ചു.