വോട്ട് അധികാർ യാത്രയ്ക്ക് അഭിവാദ്യമർപ്പിച്ച് കൊടുങ്ങല്ലൂരിൽ പ്രകടനവും പൊതുയോഗവും
1587248
Thursday, August 28, 2025 12:58 AM IST
കൊടുങ്ങല്ലൂർ: വോട്ടുകൊള്ളയ്ക്കെതിരെ രാഹുൽഗാന്ധി നയിക്കുന്ന വോട്ട് അധികാർ യാത്രയ്ക്ക് അഭിവാദ്യം അർപ്പിച്ചുകൊണ്ട് കൊടുങ്ങല്ലൂരിൽ പ്രകടനവും പൊതുസമ്മേളനവും നടത്തി.
മേത്തല ശൃംഗപുരം ശിവക്ഷേത്ര പരിസരത്തുനിന്നും ആരംഭിച്ച "ഫ്രീഡം ലൈറ്റ്' എന്നുപേരിട്ട യാത്ര കോരിച്ചൊരിയുന്ന മഴയത്തും മുൻ എംപി ടി.എൻ പ്രതാപൻ പന്തവുമേന്തി നയിച്ചു.
ഇ.എസ്. സാബു, ടി.എം. നാസർ, അഡ്വ. വി.എം. മൊഹിയുദ്ദീൻ അനുധാവനം ചെയ്തു. സമാപനം വടക്കേനടയിൽവച്ച് ബെന്നി ബെഹനാൻ എംപി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ടി.എൻ. പ്രതാപൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പങ്കെടുത്ത എല്ലാ പ്രവർത്തകരും മെഴുകുതിരി കത്തിച്ച് രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. സമ്മേളനത്തിൽ ബ്ലോ ക്ക് പ്രസിഡന്റ്് ഇ.എസ്. സാബു അധ്യക്ഷത വഹിച്ചു. ടി.എം. നാസർ, അഡ്വ. വി.എം. മൊഹിയുദ്ധീൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്് ഒ.ജെ. ജനീഷ്, സെക്രട്ടറി സലിം, കെ.എസ്. കമറുദ്ദീൻ, കെ.പി. സുനിൽകുമാർ, സുജ ജോയ് എന്നിവർ പ്രസംഗിച്ചു.