പഴയന്നൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം
1587522
Friday, August 29, 2025 1:23 AM IST
പഴയന്നൂർ: പൂത്തിരിത്തറയിൽ ഇന്നലെ രാവിലെ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രക്കാരനായ ഒറ്റപ്പാലം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന് ഗുരുതരമായി പരിക്കേറ്റു. അപകടത്തിന്റെ ആഘാതത്തിൽ കാറിന്റെ മുൻഭാഗവും ബൈക്കും പൂർണമായും തകർന്നു. കാർ ഡ്രൈവർക്ക് വന്ന ഫോൺകോൾ ശ്രദ്ധിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.