മുഴുവന്‍ അംഗങ്ങള്‍ക്കും ഓണസമ്മാനം നല്കി കോടാലിയിലെ വ്യാപാരികൾ
1587511
Friday, August 29, 2025 1:23 AM IST
കോടാലി: മുഴുവന്‍ അംഗങ്ങള്‍ക്കും ഓണസമ്മാനം എന്ന പദ്ധതി സംസ്ഥാനത്ത് ആദ്യമായി നടപ്പിലാക്കിയ കോടാലി വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് ഇൗ വര്‍ഷവും അംഗങ്ങള്‍ക്ക് ഓണസമ്മാനം വിതരണം ചെയ്തു. അറുപതു കഴിഞ്ഞവര്‍ക്ക് 1000 രൂപ വീതവും അംഗത്വത്തില്‍ 10 വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് 500 രൂപ വീതവുമാണ് സമ്മാനമായി നല്‍കിയത്. ബാക്കിയുള്ള അംഗങ്ങള്‍ക്ക് 250 രൂപ വീതവും ഓണസമ്മാനമായി നല്കി. 735 അംഗങ്ങള്‍ക്കായി ആകെ നാലുലക്ഷത്തോളം രൂപയാണ് ഇങ്ങനെ നല്‍കിയത്.
വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്റ്് കെ.വി. അബ്ദുള്‍ഹമീദ് ഓണസമ്മാനവിതരണം ഉദ്ഘാടനം ചെയ്തു. വനിതാവിംഗ് യൂണിറ്റിന്റെ 19-ാം വാര് ഷികാഘോഷം വനിത വിംഗ് സംസ്ഥാന പ്രസിഡന്റ്് ശ്രീജ ശിവദാസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ്് പി.ജി. രെഞ്ജിമോന്‍ അധ്യക്ഷത വഹിച്ചു. ഏകോപന സമിതി ജില്ല ജനറല്‍ സെക്രട്ടറി എന്‍.ആര്. വിനോദ്കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ല വൈസ് പ്രസിഡന്റ്് സെബാസ്റ്റ്യന്‍ മഞ്ഞളി ലോഗോ പ്രകാശനം നിര്‍വഹിച്ചു.
യൂണിറ്റ് ജനറല്‍ സെക്രട്ടറി ടി.എം. ഉമേഷ് ബാബു, ട്രഷറര്‍ സാബു പോക്കിക്കില്ലത്ത്, ജമീല ഇസുദ്ദീന്‍, ഷൈന ജോര്‍ജ്, ഫൗസിയ ഷാജഹാന്, ടൈറ്റസ് കട്ടക്കയം എന്നിവര്‍ പ്രസംഗിച്ചു.