പൂവേണം പൂപ്പട വേണം...
1587510
Friday, August 29, 2025 1:23 AM IST
പൂകൃഷി വിളവെടുപ്പ്
ചൂലൂർ: എടത്തിരുത്തി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണപദ്ധതി പ്രകാരം കൃഷി ഭവൻ മുഖേന നടപ്പിലാക്കിയ പൂകൃഷിയുടെ വിളവെടുപ്പ് നടത്തി. ചാമക്കാല ബീച്ച് പാലസിനുസമീപത്തെ സ്ഥലത്ത് ഞായക്കാട്ട് ചന്ദ്രശേഖരനാണ് ചെണ്ടുമല്ലി കൃഷി നടത്തിയത്. 1000 ചെണ്ടുമല്ലി തൈകളാണ് നട്ടുപിടിപ്പിച്ചത്. തൈകളും വളവും പൂകൃഷി വ്യാപനപദ്ധതിയിൽ ഉൾപ്പെടുത്തി സൗജന്യമായാണ് നൽകിയത്.
എടത്തിരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് ടി.കെ. ചന്ദ്രബാബു വിളവെടുപ്പ് ഉദ് ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം എം.കെ. ഫൽഗുണൻ അധ്യക്ഷനായി. കൃഷി ഓഫീസർ കെ.എ. മേഘ, വി.സി. സിജി, ഡോ. ഐ ശ്വര്യ, പി.എ. ജമാൽ തുടങ്ങിയവർ പങ്കെടുത്തു.