വീടിന്റെ ടെറസ്സില്‍ നിന്ന് വീണ് പരിക്കേറ്റയാള്‍ മരിച്ചു
1587731
Friday, August 29, 2025 11:46 PM IST
ഗുരുവായൂര്‍: വീടിന്റെ ടെറസിൽനിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തിരുവെങ്കിട അയോധ്യ നഗറില്‍ കൂട്ടാലയില്‍ മോഹനന്റെ മകന് രാജീവ്(40)ആണ് മരിച്ചത്. ഫോട്ടോഗ്രാഫറാണ്.
തിരുവെങ്കിടം ബ്രദേഴ്സ് ക്ലബ്ബിന്റെ ജോ. സെക്രട്ടറിയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അപകടമുണ്ടായത്. തൃശൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസം രാത്രിയാണ് മരിച്ചത്.
അമ്മ: അമ്മിണി (റിട്ട.റെയില്‍വേ). സഹോദരി: രാഗി.