ലോറിതട്ടി മറിഞ്ഞ ബൈക്ക് യാത്രക്കാരന് ടോറസ് കയറി മരിച്ചു
1587172
Wednesday, August 27, 2025 11:28 PM IST
ആമ്പല്ലൂര്‍ : ദേശീയപാത ആമ്പല്ലൂരില്‍ ലോറി തട്ടി മറിഞ്ഞ ബൈക്ക് യാത്രക്കാരന് ടോറസ് കയറി മരിച്ചു. വരന്തരപ്പിള്ളി സ്വദേശി കോപ്പാടന്‍ വീട്ടില്‍ വിജയന്റെ മകന് സുധീഷ്(44) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെയായിരുന്നു അപകടം. തൃശൂര്‍ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ടോറസ് ആമ്പല്ലൂരില്‍ അപകടത്തില്‍ മറിഞ്ഞ ലോറി കണ്ട് ഇടിക്കാതിരിക്കാന്‍ വെട്ടിച്ച് മാറ്റാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.
ടോറസില്‍ ബൈക്ക് ഇടിക്കാതിരിക്കാന്‍ സുധീഷ് ശ്രമിക്കുന്നതിനിടെ അതേദിശയില്‍ വരികയായിരുന്ന ലോറിയില്‍ ഇടിച്ച് ടോറസിന് അടിയിലേക്ക് മറിയുകയായിരുന്നു. ലോറിയുടെ പിന് ചക്രം ബൈക്ക് യാത്രക്കാരന്റെ തലയിലൂടെ കയറിയിറങ്ങി.
നാട്ടുകാര്‍ ചേര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഒല്ലൂരിലെ ഐഎന്‍ടിയുസി ചുമട്ടുതൊഴിലാളിയാണ്. സംസ്കാരം നടത്തി. മാതാവ്: സുമതി. ഭാര്യ: നീതു. മക്കള്‍: നീരജ്, നിരഞ്ജന്.