മുഖ്യമന്ത്രിക്കു നിവേദനം നൽകും: ഐടി ഡീലേഴ്സ് അസോ.
1587757
Saturday, August 30, 2025 1:31 AM IST
തൃശൂർ: ഐടി ഡീലേഴ്സ് അസോസിയേഷൻ ജില്ലാ കണ്വെൻഷൻ ഹോട്ടൽ പേൾ റീജൻസിയിൽ നടന്നു. സെമിനാറിൽ ഐടി വ്യാപാരികൾ നേരിടുന്ന പ്രതിസന്ധികൾ എന്ന വിഷയത്തിൽ സി.എൻ. ശ്രീജിത്ത് സംസാരിച്ചു.
ചെറുകിട ഐടി വ്യവസായവും തൊഴിലും ഒരുമിച്ചു കൊണ്ടുപോകുന്ന അസോസിയേഷൻ അംഗങ്ങളെ ഐടി തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളാക്കാൻ അഭ്യർഥിച്ചുകൊണ്ടുള്ള നിവേദനം മുഖ്യമന്ത്രിക്കും തൊഴിൽമന്ത്രിക്കും നൽകുമെന്നു ജില്ലാ പ്രസിഡന്റ് ജോഷി ഫ്രാൻസിസ് അറിയിച്ചു. ജില്ലാ സെക്രട്ടറി പി.ഐ. വർഗീസ്, ലിയോ പി. ജോർജ്, ജയൻ മാത്യു, സുജീഷ് തുടങ്ങിയവർ പ്രസംഗിച്ചു.
പുതിയ ഭാരവാഹികൾ: ജോഷി ഫ്രാൻസീസ് - പ്രസിഡന്റ്, പി.ഐ. വർഗീസ് - സെക്രട്ടറി, സുജീഷ് താരു - ട്രഷറർ, കെ.ബി. സരീഷ് - വൈസ് പ്രസിഡന്റ്, അലക്സ് ആന്റണി - ജോയിന്റ് സെക്രട്ടറി.