ന്യൂനപക്ഷ കമ്മീഷൻ സിറ്റിംഗ് നടത്തി
1587001
Wednesday, August 27, 2025 2:12 AM IST
തൃശൂർ: കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ന്യൂനപക്ഷ കമ്മീഷൻ സിറ്റിംഗിൽ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അംഗം എ. സൈഫുദീൻ ഹർജികൾ പരിഗണിച്ചു.
റോഡ് നിർമാണവുമായി ബന്ധപ്പെട്ടു തോളൂർ സ്വദേശി നൽകിയ കേസും കാഞ്ഞാണി സ്വദേശി കുടിവെള്ളത്തിനു കുടുംബഭൂമി വിട്ടുനൽകിയതുമായി ബന്ധപ്പെട്ടുനൽകിയ പരാതിയും തീർപ്പാക്കി.
പോലീസ് കസ്റ്റഡിയിലെടുത്തു പീഡിപ്പിച്ചെന്നാരോപിച്ച് തലക്കോട്ടുകര സ്വദേശിയായ വ്ലോഗർ നൽകിയ പരാതിയിൽ തുടർച്ചയായി സിറ്റിംഗുകളിൽ പരാതിക്കാരൻ ഹാജരാകാത്തതിനെതുടർന്ന് തുടർനടപടികൾ അവസാനിപ്പിച്ചു.
സംസ്ഥാനത്തെ ന്യൂനപക്ഷവിഭാഗങ്ങളിൽപ്പെട്ടവർക്കു കമ്മീഷനു നേരിട്ടോ തപാലിലോ kscminorities@gmail. com എന്ന മെയിൽ വിലാസത്തിലോ 9746515133 എന്ന വാട്സാപ്പ് നന്പറിലോ പരാതി സമർപ്പിക്കാം.