കോൺഗ്രസ് പ്രതിഷേധമാര്‍ച്ച് നടത്തി
1587254
Thursday, August 28, 2025 12:58 AM IST
ചാവക്കാട്: കോൺഗ്രസ് ഗുരുവായൂർ - വടക്കേക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ എംഎൽഎ ഓഫീസിലേക്ക് മാർച്ച് നടത്തി.
എംഎൽഎയുടെ നിസംഗതയ്ക്കെതിരേയാണ് മാർച്ച്. ചാവക്കാട് മിനി സിവിൽ സ്റ്റേഷൻ പരിസരത്തുനിന്നു ആരംഭിച്ച പ്രകടനം താലൂക്ക് ഓഫീസ് പരിസരത്ത് പോലീസ് തടഞ്ഞു. തുടർന്ന് നടന്ന ധർണ കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗം ടി.എൻ. പ്രതാപൻ ഉദ്ഘാടനംചെയ്തു. ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അരവിന്ദൻ പല്ലത്ത് അധ്യക്ഷതവഹിച്ചു. ഡിസിസി ഭാരവാഹികളായ എം.വി. ഹൈദ്രാലി, ഫൈസൽ ചാലിൽ, വി.കെ. ഫസലുൽ അലി, കെ.വി. ഷാനവാസ്, എച്ച്.എം. നൗഫൽ, പി.വി. ബദറുദ്ധീൻ എന്നിവർ സംസാരിച്ചു.
പുതുക്കാട്: മണ്ഡലത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക, നിര്‍മാണത്തിലെ മെല്ലെപ്പോക്ക് അവസാനിപ്പിക്കുക, ഓണക്കാലത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കുക തുടങ്ങീ ആവശ്യങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ് പുതുക്കാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെ.കെ. രാമചന്ദ്രന് എംഎല്‍എയുടെ ഓഫീസിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി.
പ്രതിഷേധപരിപാടികള്‍ കെപിസിസി സെക്രട്ടറി ഷാജി കോടംകണ്ടത്ത് ഉദ്ഘാടനം ചെയ്തു. പുതുക്കാട് ബ്ലോക്ക് പ്രസിഡന്റ് സുധന് കാരയില്‍ അധ്യക്ഷതവഹിച്ചു. അളഗപ്പനഗര്‍ ബ്ലോക്ക് പ്രസിഡന്റ് അലക്സ് ചുക്കിരി, ഡിസിസി സെക്രട്ടറി ടി.എം. ചന്ദ്രന്, സെബി കൊടിയന്‍, പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ്, എന്നിവര്‍ നേതൃത്വംനല്കി.
വടക്കാഞ്ചേരി: കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വടക്കാഞ്ചേരി എംഎൽഎ സേവ്യർ ചിറ്റിലപ്പിള്ളിയുടെ ഓഫീസിലേക്ക് നടത്തിയ ബഹുജനമാർച്ച് പോലീസ് തടഞ്ഞതിനെ തുടർന്ന് ഉന്തുംതള്ളുമുണ്ടായി. തുടർന്നുനടന്ന പ്രതിഷേധ ധർണ കെപിസിസി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി.ജി. ജയദീപ് അധ്യക്ഷതവഹിച്ചു.
നേതാക്കളായ വിബിൻ വരേടയാട്ടിൽ, എസ്എഎ അസാദ്, എൻ.ആർ. സതീശൻ, പി.ജെ. രാജു, ഷാഹിദ റഹ്മാൻ, ഒ. ശ്രീകൃഷ്ണൻ, വി.ജി. സുരേഷ്കുമാർ തുടങ്ങിയവർ പങ്കെടുത്തു.
പാവറട്ടി: മണലൂർ എംഎൽഎ മുരളി പെരുനെല്ലിയുടെ പൂവത്തൂരിലെ ഓഫീസിലേക്ക് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധമാർച്ചിൽ സംഘർഷം.
റോഡുകളുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് മണലൂർ, പാവറട്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധമാർച്ചിലാണ് പോലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളലും തുടർന്ന് സംഘർഷത്തിലും കലാശിച്ചത്. പൂവത്തൂർ കസവ ഹാളിന് സമീപത്തുനിന്നു ആരംഭിച്ച പ്രതിഷേധ മാർച്ച് എംഎൽഎ ഓഫീസിനുസമീപം പാവറട്ടി എസ്എച്ച്ഒ ആന്റണി ജോസഫ് നെറ്റോയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തടഞ്ഞു.
പോലീസ് വലയംഭേദിച്ചു മുന്നോട്ടുനീങ്ങാനുള്ള കോൺഗ്രസ് പ്രവർത്തകരുടെ ശ്രമമാണ് സംഘർഷത്തിൽ എത്തിച്ചത്. മുതിർന്ന കോൺഗ്രസ് നേതാക്കൾ പ്രവർത്തകരെ ശാന്തരാക്കി.
തുടർന്ന് റോഡരികിൽചേർന്ന പ്രതിഷേധസമരം എഐസിസി അംഗം അനിൽ അക്കര ഉദ്ഘാടനം ചെയ്തു. പാവറട്ടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.ജെ. സ്റ്റാൻലി അധ്യക്ഷനായിരുന്നു. കെ.എസ്. ദിപൻ, എ.ടി. സ്റ്റീഫൻ, പി.കെ. രാജൻ, സി.ഐ. സബാസ്റ്റ്യൻ, സിജു പാവറട്ടി തുടങ്ങിയവർ സംസാരിച്ചു.
ചേലക്കര: നിയോജകമണ്ഡലം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ചേലക്കര എംഎൽഎ യു.ആർ. പ്രദീപിന്റെ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.
പ്രതിഷേധമാർച്ച് കെപിസിസി സെക്രട്ടറി സി.സി. ശ്രീകുമാർ ഉദ്ഘാടനം ചെയ് തു. ചേലക്കര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി. ഗോപാലകൃഷ്ണൻ അധ്യക്ഷതവഹിച്ചു.
വള്ളത്തോൾ ബ്ലോക്ക് പ്രസിഡന്റ് പി.ഐ. ഷാനവാസ്, ഇ. വേണുഗോപാലമേനോൻ, ടി.എം. കൃഷ്ണൻ, പി. സുലൈമാൻ എന്നിവർ സംസാരിച്ചു.