തെങ്ങ് മുറിച്ചുമാറ്റുന്നതിനിടയില്‍ അപകടം; ചികിത്സയിലായിരുന്ന സ്കൂട്ടര്‍ യാത്രികള്‍ മരിച്ചു
1587171
Wednesday, August 27, 2025 11:28 PM IST
ഇരിങ്ങാലക്കുട: തെങ്ങു മുറിച്ചുമാറ്റുന്നതിനിടയില്‍ ഉണ്ടായ അപകടത്തില്‍ ചികില്‍സയിലായിരുന്ന സ്കൂട്ടര്‍ യാത്രികന് മരിച്ചു.
ചേലൂര്‍ സ്വദേശി പെരുമ്പടപ്പില്‍ വീട്ടില്‍ സുരേഷ്(57) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് നാലോടെ അവിട്ടത്തൂരില്‍ വച്ചാണ് അപകടം. തെങ്ങ് മുറിച്ചു മാറ്റുന്നതിനിടയില്‍ നിലത്തുവീണ തെങ്ങിന് കഷണം സുരേഷ് ഓടിച്ചിരുന്ന സ്കൂട്ടറില്‍ തട്ടുകയായിരുന്നു.
സ്കൂട്ടര്‍ മറിഞ്ഞതിനെ തുടര്‍ന്ന് സുരേഷിന്റെ കാല് ഒടിഞ്ഞു. ഉടന്‍തന്നെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സക്കായി തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.
കൊറിയര്‍ സര്‍വീസ് സ്ഥാപനത്തിലെ ജീവനക്കാരനാണ്. സംസ്കാരം ഇന്നു രാവിലെ 11ന് ഇരിങ്ങാലക്കുട മുക്തിസ്ഥാനില്‍. ഭാര്യ: ബിന്ദു. മക്കള്‍: പരേതനായ സന്ദീപ്, സാന്ദ്ര.