അനധികൃത കച്ചവടങ്ങൾക്കെതിരേ മർച്ചന്റ്സ് അസോസിയേഷൻ പരാതി നൽകി
1587761
Saturday, August 30, 2025 1:31 AM IST
ചാലക്കുടി: ഉത്സവസീസണിലും മറ്റ് അവസരങ്ങളിലും മുനിസിപ്പൽ പ്രദേശത്ത് താത്കാലികകച്ചവടക്കാരുടെ കടന്നുകയറ്റത്തിനെതിരെ മർച്ചന്റ്സ് അസോസിയേഷൻ നഗരസഭയ്ക്ക് പരാതി നൽകി. നിലവിൽ എല്ലാവിധ ലൈസൻസുകളും എടുത്ത് ഭീമമായ വാടകയും നൽകി കച്ചവടം ചെയ്യുന്ന വ്യാപാരികൾക്ക് ഇത് കനത്ത പ്രഹരമായി മാറിയിരിക്കയാണ്.
വ്യാപാരികളെ വീണ്ടും പാതളത്തിലേക്കു ചാവിട്ടിതാഴ്ത്തരുതെന്ന് അപേക്ഷിച്ചുകൊണ്ട് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജോയ് മൂത്തേടന്റെ നേതൃത്വത്തിൽ മുൻസിപ്പാലിറ്റിക്ക് നിവേദനം നൽകിയത്. വ്യാപാരികൾക്കുപുറമെ ജനറൽ സെക്രട്ടറി ബിനു മഞ്ഞളി, ട്രഷറര്‍ ഷൈജു പുത്തൻപുരക്കൽ, എം.ഡി. ഡേവിസ്, ചന്ദ്രൻ കൊളത്താപ്പിള്ളി, ഡേവിസ് വെളിയത്ത്, ഗോവിന്ദൻ കുട്ടി, ആന്റോ മേനച്ചേരി എന്നിവർ പങ്കെടുത്തു.