തൃശൂർ അതിരൂപത മാധ്യമദിനം നാളെ
1587519
Friday, August 29, 2025 1:23 AM IST
തൃശൂർ: അതിരൂപത മാധ്യമദിനം നാളെ ഉച്ചകഴിഞ്ഞു രണ്ടിന് സെന്റ് തോമസ് കോളജ് മെഡ്ലിക്കോട്ട് ഹാളിൽ നടക്കും. സിബിസിഐ പ്രസിഡന്റും അതിരൂപത മെത്രാപ്പോലീത്തയുമായ മാർ ആൻഡ്രൂസ് താഴത്ത് സമ്മേളനം ഉദ്ഘാടനം ചെയ്യും. സഹായമെത്രാൻ മാർ ടോണി നിലങ്കാവിൽ അധ്യക്ഷത വഹിക്കും.
സീറോ മലബാർ സഭ പിആർഒ ഫാ. ടോമി ഓലിക്കരോട്ട് മുഖ്യപ്രഭാഷണം നടത്തും. അതിരൂപത വികാരി ജനറാൾ മോണ്‍. ജെയ്സണ്‍ കൂനംപ്ലാക്കൽ, ഫാ. ജോസ് വല്ലൂരാൻ, ഫാ. ആന്റണി ചെന്പകശേരി, പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി ജോഷി വടക്കൻ, പബ്ലിക് റിലേഷൻസ് ഡയറക്ടർ ഫാ. സിംസണ്‍ ചിറമ്മൽ, ജോർജ് ചിറമ്മൽ, എ.ഡി. ഷാജു, ബാബു ചിറ്റിലപ്പള്ളി, ജോജു മഞ്ഞില, ഫ്രാങ്കോ ലൂയിസ് ,ജോയ് മണ്ണൂർ, ടോജോ മാത്യു, ഷിന്റൊ മാത്യു തുടങ്ങിയവർ പ്രസംഗിക്കും.
പാരിഷ് ബുള്ളറ്റിൻ മത്സരവിജയികൾക്കു സമ്മാനങ്ങളും അതിരൂപത പബ്ലിക് റിലേഷൻസ് വകുപ്പ് സിൽവർ ജൂബിലി അവാർഡ് സിസ്റ്റർ ലിസ്മി സിഎംസിക്കും സമ്മാനിക്കും.