പ്രഥമ ഒ.ജി. തങ്കപ്പൻ സേവന പുരസ്കാരം സജി വളാശേരിക്ക്
1583620
Wednesday, August 13, 2025 8:20 AM IST
ആലുവ: പ്രഥമ ഒ.ജി. തങ്കപ്പൻ സേവന പുരസ്കാരം നീന്തൽ പരിശീലകൻ സജി വളാശേരിക്ക്. ഭിന്ന ശേഷി കുട്ടികളെയടക്കം ആയിരക്കണക്കിന് നീന്തൽ താരങ്ങളെ പ്രായഭേദമെന്യേ വാർത്തെടുത്തതിനാണ് അംഗീകാരമെന്ന് സംഘാടക സമിതി പ്രസിഡന്റ് എം.എ. ബ്രഹ്മരാജ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
നാളെ കടുങ്ങല്ലൂർ ശ്രീശങ്കരയിൽ നടക്കുന്ന ഒ.ജി. അനുസ്മരണ പരിപാടിയിൽ പുരസ്കാരം സമ്മാനിക്കുമെന്ന് ഭാരവാഹികളായ എം.എം. ഉല്ലാസ്,കുമാർ, ഷാജി മൂത്തേടൻ എന്നിവർ അറിയിച്ചു. ബിജെപിയുടെ ആദ്യകാല പ്രവർത്തകനും സംസ്ഥാന വൈസ് പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചിട്ടുള്ളയാളുമാണ് ഒ.ജി.