ജില്ലാ ഒളിമ്പിക് അസോസിയേഷൻ ഭാരവാഹികൾ ചുമതലയേറ്റു
1587315
Thursday, August 28, 2025 4:50 AM IST
കൊച്ചി: എറണാകുളം ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ 2025-2029 വർഷ കാലയളവിലേക്കുള്ള 23 അംഗ ഭരണസമിതി ചുമതലയേറ്റു. എറണാകുളം രവിപുരം മേഴ്സി ഹോട്ടലിൽ ചേർന്ന ജില്ലാ ജനറൽ കൗൺസിൽ യോഗത്തിൽ വരണാധികാരി എം.ജി. ശ്രീജിത്ത് തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ പ്രഖ്യാപിച്ചു.
പൊതുയോഗത്തിന്റെ ഉദ്ഘാടനം കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി. സുനിൽകുമാർ നിർവഹിച്ചു. പ്രസിഡന്റ് ഡെന്നി തോമസ് അധ്യക്ഷത വഹിച്ചു. കേരള ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി ജനറൽ എസ്. രാജീവ് മുഖ്യപ്രഭാഷണം നടത്തി.
പുതിയ ജില്ലാ ഭാരവാഹികളായ പ്രസിഡന്റ് ഡെന്നി തോമസ്, ജനറൽ സെക്രട്ടറി ജോയി പോൾ, ട്രഷറർ വി.എ. മൊയ്തീൻ നൈന എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. വേൾഡ് അക്വാട്ടിക് മത്സരങ്ങളുടെ ടെക്നിക്കൽ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കെഒഎ സെക്രട്ടറി ജനറൽ എസ്. രാജീവിനെയും ആദരിച്ചു.
കഴിഞ്ഞ 10 മാസമായി അഡ്ഹോക് കമ്മിറ്റിയാണ് ജില്ലയിൽ അസോസിയേഷൻ പ്രവർത്തനങ്ങളുടെ ചുമതല നിർവഹിച്ചിരുന്നത്.