കിണറ്റിൽ ചാടി യുവാവ് മരിച്ചു
1587684
Friday, August 29, 2025 10:32 PM IST
കോലഞ്ചേരി: കടമറ്റം പള്ളിയുടെ കീഴിലുള്ള പോയേടം പള്ളിയുടെ കിണറ്റിൽ ചാടി യുവാവ് മരിച്ചു. വാഴക്കുളം കാട്ടു കണ്ടത്തിൽ അലൻ(25) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11.30 നായിരുന്നു സംഭവം. കിണറിന്റെ മുകൾഭാഗം കല്ല്, ഗ്ലാസ് എന്നിവ ഉപയോഗിച്ച് മൂടിയിരുന്നിട്ടും കിണറിന്റെ ഭിത്തി പൊളിച്ച് ദ്വാരമുണ്ടാക്കിയാണ് യുവാവ് കിണറ്റിലേക്ക് ചാടിയത്.
പട്ടിമറ്റം ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി ഗ്ലാസിന്റെ മൂടി നീക്കംചെയ്താണ് യുവാവിനെ പുറത്തെടുത്തത്.
മൃതദേഹം കോലഞ്ചേരി മെഡിക്കൽ കോളജാശുപത്രിയിലേക്ക് മാറ്റി. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെ മരുന്ന് ബില്ലും കുറെ മരുന്നുകളും മൃതദേഹത്തിൽ നിന്നും ലഭിച്ചു.
യുവാവ് കുളത്തിലേക്ക് ചാടാൻ ശ്രമിക്കുന്നതിനിടെ പള്ളിയിലുണ്ടായിരുന്ന രണ്ടു പേർ ചേർന്ന് വലിച്ചുകയറ്റിയിരുന്നു. സഹായത്തിനായി കൂടുതൽ ആളുകളെ വിളിക്കാൻ ശ്രമിക്കുന്നതിനിടെ ഇയാൾ വീണ്ടും കുളത്തിലേക്ക് ചാടുകയായിരുന്നു. കയറിട്ടു കൊടുത്തെങ്കിലും മുങ്ങിപ്പോയി.പുത്തൻകുരിശ് പോലീസ് മേൽനടപടികൾ സ്വീകരിച്ചു.