ലൈഫ് പദ്ധതിയിൽ വൈപ്പിനിൽ 2040 വീടുകളൊരുങ്ങി
1587327
Thursday, August 28, 2025 5:02 AM IST
താക്കോൽ ദാനം നാളെ മന്ത്രി നിർവഹിക്കും
വൈപ്പിൻ: ലൈഫ് പദ്ധതിയിൽ വൈപ്പിൻ മണ്ഡലത്തിൽ 2040 വീടുകൾ പൂർത്തിയായതായി കെ.എൻ. ഉണ്ണിക്കൃഷ്ണൻ എംഎൽഎ.
376 വീടുകൾ വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുകയാണ്. പൂർത്തിയായ വീടുകളുടെ താക്കോൽ വിതരണം നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് മന്ത്രി എം.ബി. രാജേഷ് നിർവഹിക്കും.
എടവനക്കാട് പുളിക്കനാട്ട് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ കെ എൻ. ഉണ്ണിക്കൃഷ്ണൻ എംഎൽഎ അധ്യക്ഷനാകും.