രായമംഗലം ബഡ്സ് സ്കൂളില്‍ ചവിട്ടി നിര്‍മാണ യൂണിറ്റ്
1587583
Friday, August 29, 2025 4:36 AM IST
പെരുമ്പാവൂര്‍: രായമംഗലം ഗ്രാമ പഞ്ചായത്ത് ബഡ്സ് സ്കൂളില്‍ തൊഴില്‍ പരിശീലന പദ്ധതിയുടെ ഭാഗമായി ചവിട്ടി നിര്‍മാണ യൂണിറ്റ് തുടങ്ങി. കുടുംബശ്രീ ജില്ലാ മിഷന് പദ്ധതിയില്‍ നിന്നനുവദിച്ച 2.40 ലക്ഷം രൂപ വിനിയോഗിച്ചാണ് പ്രവര്‍ത്തനം ആരംഭിച്ചത്.
ബഡ്സ് സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കും മാതാപിതാക്കള്‍ക്കും സ്വയംതൊഴില്‍ വരുമാനം ലഭിക്കുന്നതിന് ലക്ഷ്യം കണ്ടാണ് പരിശീലന യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ഉത്പന്നതിന്റെ ആദ്യവില്പന ജില്ലാ പഞ്ചായത്തംഗം ഷൈമി വര്‍ഗീസ് നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദീപ ജോയ് അധ്യക്ഷത വഹിച്ചു.
ചവിട്ടിയുടെ പ്രദര്‍ശനം, വിപണനം, ഓണാഘോഷപരിപാടിയുടെ ഭാഗമായി വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍, പൂക്കളമൊരുക്കല്‍ സമ്മാനദാനം എന്നിവ ഉണ്ടായിരുന്നു.