ടെറസിൽ നിന്നും കാൽ വഴുതി വീണ് മരിച്ചു
1587162
Wednesday, August 27, 2025 10:15 PM IST
പനങ്ങാട്: ടെറസിൽ നിന്നും കാൽ വഴുതി വീണ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. പനങ്ങാട് മണപൊഴിൽ പരേതരായ മാധവന്റെയും ശാരദയുടെയും മകൻ രഞ്ജിത്താ(46)ണ് മരിച്ചത്.
മഴ വരുന്നത് കണ്ട് അലക്കിയിട്ട തുണിയെടുക്കാൻ ടെറസിൽ കയറിയതായിരുന്നു.അബദ്ധത്തിൽ കാൽ വഴുതി വീണ് പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലിരിക്കേയാണ് മരണം.
എട്ടു ദിവസത്തോളം നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. സംസ്കാരം നടത്തി.ഭാര്യ: സനിത. സഹോദരങ്ങൾ: പരേതനായ മോഹനൻ, അജിത, രമ, പൊന്നൻ, വിനോദ്, രജനി.