കോളജ് കാന്പസുകളിലെ പരിശോധന : കോമ്പൗണ്ടിംഗ് ഫീസിനത്തിൽ 1.5 ലക്ഷം ഈടാക്കി
1587578
Friday, August 29, 2025 4:36 AM IST
പെരുമ്പാവൂര്‍: സബ് ആര്‍ടി ഓഫീസിന്റെ പരിധിയില്‍ ഓണാഘോഷത്തോടനുബന്ധിച്ച് കോളജ് കാമ്പസുകളിലും പരിസരങ്ങളിലും ബുധനാഴ്ച നടത്തിയ പ്രത്യേക പരിശോധനയില്‍ 33 കേസുകളില്‍ നിന്നായി കോമ്പൗണ്ടിംഗ് ഫീസായി 1, 56, 250 രൂപ ഈടാക്കി.
റോഡ് ഷോയ്ക്ക് വേണ്ടി ഉപയോഗിച്ച രജിസ്ട്രേഷന് മാര്‍ക്ക് ഇല്ലാത്ത രണ്ട് വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു. അനധികൃതമായ രൂപമാറ്റങ്ങള്‍ വരുത്തിയ വാഹനങ്ങള്‍ പരിശോധനയില്‍ കണ്ടെത്തി പിഴചുമത്തുകയും നീക്കം ചെയ്യുകയും ചെയ്തു.
എംവിഐമാരായ നോബി, ബിനോയ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയില്‍ എഎംവിഐമാരായ ദിനേശ് കുമാര്‍, അജിത്, ശ്രീജിത്ത്, ബോണികൃഷ്ണ എന്നിവര്‍ പങ്കെടുത്തു.
വരും ദിവസങ്ങളില്‍ പരിശോധന തുടരുമെന്നും നിയമലംഘനത്തിന് ലൈസന്‍സ്, രജിസ്ട്രേഷന് എന്നിവ റദ്ദാക്കുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ജോയിന്റ് ആര്‍ടിഒ എസ്.എസ്. പ്രദീപ് അറിയിച്ചു.