കളമശേരിയിൽ വയോജന സംഗമം
1587582
Friday, August 29, 2025 4:36 AM IST
കളമശേരി: വയോജനങ്ങളുടെ അറിവും അനുഭവവും ഉപയോഗിച്ച് സമൂഹത്തിന് ഗുണങ്ങളുണ്ടാക്കാനാകുമെന്ന ആശയമാണ് കൃഷിക്കൊപ്പം കളമശേരി എന്ന പദ്ധതിയിലൂടെ മന്ത്രി പി. രാജീവ് മുന്നോട്ട് വെയ്ക്കുന്നതെന്ന് ഡോ. ടി.എം. തോമസ് ഐസക്.
കളമശേരി കാർഷികോത്സവ നഗറിൽ വയോജന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യവസായ മന്ത്രി പി. രാജീവ് ചടങ്ങിൽ അധ്യക്ഷനായി. കളമശേരി നിയോജക മണ്ഡലത്തെ വയോജന സൗഹൃദമാക്കാൻ വയോജനങ്ങൾക്കൊപ്പം പരിപാടി നടപ്പാക്കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.
വയോജന സംഗമത്തിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. തദ്ദേശ സ്ഥാപനങ്ങളിൽ വയോജന സംഗമം സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.