"ദൃഷ്ടി' സന്പൂർണ തിമിരവിമുക്ത ചികിത്സാപദ്ധതി രണ്ടാംഘട്ടത്തിന് തുടക്കം
1587321
Thursday, August 28, 2025 4:50 AM IST
ആലുവ: ജില്ലയെ സമ്പൂർണ തിമിരവിമുക്തമാക്കാനുള്ള ദൃഷ്ടി 2024-26 സൗജന്യ ചികിത്സാപദ്ധതിയുടെ രണ്ടാംഘട്ടത്തിന് ആലുവ യുസി കോളജിൽ തുടക്കമായി. ബെന്നി ബഹനാൻ എംപി ഉദ്ഘാടനം ചെയ്തു.
നേത്രബാങ്ക് പ്രസിഡന്റും എല്‍എഫ് ആശുപത്രി ഡയറക്ടറുമായ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, പ്രിൻസിപ്പൽ ഡോ. മിനി ആലീസ്, അസി. ഡയറക്ടർ ഫാ. വർഗീസ് പാലാട്ടി, മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ, എൽദോ കെ. ജോയി തുടങ്ങിയവർ പ്രസംഗിച്ചു.
ചടങ്ങിൽ കോളജിലെ അധ്യാപകർ, അനധ്യാപകർ, വിദ്യാർഥികൾ, കുടുംബാംഗങ്ങൾ എന്നിവരുടെ നേത്രദാന സമ്മതപത്രങ്ങൾ കൈമാറി.