കുട്ടമ്പുഴ കൊച്ചുനാകപ്പുഴ പള്ളിയിൽ എട്ടു നോമ്പ് ആചരണം
1587593
Friday, August 29, 2025 4:50 AM IST
കുട്ടമ്പുഴ: മരിയന്‍ തീര്‍ഥാടന കേന്ദ്രമായ കുട്ടമ്പുഴ കൊച്ചുനാകപ്പുഴ പള്ളിയില്‍ എട്ടു നോമ്പാചരണവും പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവിത്തിരുനാളും 31 മുതല്‍ സെപ്റ്റംബർ എട്ട് വരെ ആഘോഷിക്കുമെന്ന് വികാരി ഫാ. അരുണ്‍ വലിയതാഴത്ത് അറിയിച്ചു.
31ന് രാവിലെ 6.45ന് കുര്‍ബാന, സെമിത്തേരി സന്ദര്‍ശനം, 9.30ന് കുര്‍ബാന, മതബോധനം. ഒന്ന് മുതല്‍ എട്ട് വരെ ദിവസവും രാവിലെ ആറിന് ജപമാല, 6.30ന് കുര്‍ബാന, നൊവേന. ഒന്നിന് വൈകുന്നേരം 3.45ന് ജപമാല, 4.30ന് കൊടിയേറ്റ്, ലദീഞ്ഞ്, കുര്‍ബാന, നൊവേന-മാര്‍ ജോസ് പുത്തന്‍വീട്ടില്‍.
രണ്ട് മുതൽ അഞ്ച് വരെ 10.30ന് ജപമാല, 11ന് കുര്‍ബാന, നൊവേന, വൈകുന്നേരം 4.30ന് ലദീഞ്ഞ്, കുര്‍ബാന, നൊവേന. ആറിന് വൈകുന്നേരം മൂന്നിന് ജപമാല പ്രദക്ഷിണം-കുട്ടമ്പുഴ ടൗണ്‍ കപ്പേളയില്‍നിന്ന്, 4.30ന് ലദീഞ്ഞ്, ആഘോഷമായ കുര്‍ബാന, നൊവേന. ഏഴിന് രാവിലെ എട്ടിന് അമ്പ് വീടുകളിലേയ്ക്ക്, വൈകുന്നേരം മൂന്നിന് അമ്പ് പ്രദക്ഷിണം പള്ളിയിലേയ്ക്ക്,
3.45ന് ജപമാല, 4.30ന് ലദീഞ്ഞ്, ആഘോഷമായ കുര്‍ബാന, നൊവേന- മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, 6.30ന് പ്രദക്ഷിണം (കുറ്റിയാംചാല്‍ കപ്പേള). എട്ടിന് രാവിലെ 9.30ന് ലദീഞ്ഞ്, ആഘോഷമായ തിരുനാള്‍ കുര്‍ബാന, നൊവേന,11.30ന് പ്രദക്ഷിണം (കുട്ടമ്പുഴ കപ്പേള), 12.45ന് സമാപനാശീര്‍വാദം.