റോഡ് നവീകരണം: മുഖ്യമന്ത്രിക്ക് കത്ത് നൽകി
1587319
Thursday, August 28, 2025 4:50 AM IST
തൃപ്പൂണിത്തുറ: ഇരുമ്പനം പുതിയ റോഡ് ജംഗ്ഷൻ മുതൽ ചിത്രപ്പുഴ പാലം വരെ ഭാരത് പെട്രോളിയം കോർപറേഷൻ കൊച്ചി റിഫൈനറിയുടെ സിഎസ്ആർ ഫണ്ടുപയോഗിച്ച് നവീകരിക്കുന്നതിനുള്ള അടിയന്തിര നടപടി സ്വീകരിക്കണമെന്ന് അനൂപ് ജേക്കബ് എംഎൽഎ ആവശ്യപ്പെട്ടു.
നിലവിൽ പുതിയ റോഡ് ജംഗ്ഷൻ മുതൽ എച്ച്ഒസി വരെയുള്ള ഭാഗം നവീകരിക്കാനാണ് തീരുമാനമെടുത്തിട്ടുള്ളത്. ഇതുമൂലം യഥാര്‍ഥ ഗതാഗത തടസവും ടാങ്കര്‍ ലോറികളുടെ പാർക്കിംഗ് പ്രശ്നങ്ങളും നേരിടുന്ന ഇരുമ്പനം-ചിത്രപ്പുഴ റോഡ് വീണ്ടും പഴയതു പോലെ ദുരിതാവസ്ഥയിൽ തുടരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പുതിയ റോഡ് മുതൽ ചിത്രപ്പുഴ വരെയുള്ള 1.2 കിലോമീറ്റർ ഭാഗമാണ് അടിയന്തരമായി നവീകരിക്കാനുള്ളത്. ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്കും പൊതുമരാമത്ത്, വ്യവസായ വകുപ്പ് മന്ത്രിമാർക്കും റിഫൈനറി അധികൃതര്‍ക്കും എംഎൽഎ കത്ത് നല്കി.