പെരുന്പാവൂർ നഗരത്തിൽ മോഷ്ടാക്കൾ വിലസുന്നു
1587323
Thursday, August 28, 2025 5:02 AM IST
പെരുമ്പാവൂർ : നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ പരക്കെ മോഷണവും മോഷണ ശ്രമങ്ങളും. പെരുമ്പാവൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ ട്രേഡിംഗ് കോംപ്ലക്സിൽ ചൊവ്വാഴ്ച്ച പുലർച്ചെ ആണ് സംഭവം.
ഇവിടെ പ്രവർത്തിക്കുന്ന പെറ്റ് കെയർ കയർ ഷോപ്പിൽ നിന്നും 10,000 രൂപ നഷ്ടപ്പെട്ടതായി ഉടമ തൊടാപ്പറമ്പ് സ്വദേശി ജയൻ പറഞ്ഞു. രാവിലെ കട തുറക്കാനെത്തിയ ജീവനക്കാരാണ് പൂട്ടുകൾ തകർത്ത നിലയിൽ കണ്ടത്. സമീപത്ത് മറ്റ് മൂന്ന് കടകളുടെ പൂട്ടുകൾ തകർത്തെങ്കിലും മോഷ്ടാവിന് അകത്ത് പ്രവേശിക്കാൻ സാധിച്ചില്ല.
കടയിൽ കയറി മോഷണം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. പണം മാത്രമാണ് നഷ്ടപ്പെട്ടിട്ടുള്ളതെന്ന് ഉടമ ജയൻ പറഞ്ഞു. മോഷ്ടാവ് ഇതരസംസ്ഥാന സ്വദേശിയാണെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.