പാലിന്റെ ഗുണനിലവാരം ഉറപ്പാക്കാന്‍ നടപടികളുമായി ക്ഷീരവികസന വകുപ്പ്
1587310
Thursday, August 28, 2025 4:37 AM IST
കൊച്ചി: ഓണക്കാലത്ത് സംസ്ഥാനത്തേക്ക് എത്തുന്നതും വിറ്റഴിക്കുന്നതുമായ പാലിന്റെ ഗുണനിലവാരം ഉറപ്പാക്കാന്‍ നടപടികളുമായി ക്ഷീരവികസന വകുപ്പ്. ജില്ലാ ക്വാളിറ്റി കണ്ട്രോള് യൂണിറ്റിന്റെ നേതൃത്വത്തിലുള്ള പാല് പരിശോധനയുടെയും ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെയും ഉദ്ഘാടനം 30ന് ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക നിര്‍വഹിക്കും.
സെപ്റ്റംബര്‍ മൂന്നുവരെ കാക്കനാട് സിവില്‍ സ്റ്റേഷന് അഞ്ചാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ക്വാളിറ്റി കണ്ട്രോള് യൂണിറ്റില്‍ വിപണിയില്‍ ലഭ്യമായ വിവിധ ബ്രാന്‍ഡ് പാല് സൗജന്യമായി പരിശോധിച്ചറിയുന്നതിനും പാലിന്റെ ഗുണനിലവാരം സംബന്ധിച്ച സംശയങ്ങള്‍ ഇല്ലാതാക്കുന്നതിനുള്ള ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പരിശോധനയ്ക്കുള്ള പാല് സാമ്പിളുകള്‍ 200 മില്ലി ലിറ്ററില്‍ കുറയാത്ത രീതിയിലും, പാക്കറ്റ് പാല് പൊട്ടിക്കാത്ത രീതിയിലുമായിരിക്കണം. ഫോണ്‍: 0484 2425603.