അവാർഡുകൾ വിതരണം ചെയ്തു
1587340
Thursday, August 28, 2025 5:14 AM IST
മൂവാറ്റുപുഴ: ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് അധ്യാപകരുടെ ദീര്‍ഘകാല സേവന അവാര്‍ഡ് തിരുവനന്തപുരം ശിക്ഷക് ഭവനില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ വിതരണം ചെയ്തു. മന്ത്രി വി. ശിവന്‍കുട്ടി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
മൂവാറ്റുപുഴ സെന്റ് അഗസ്റ്റ്യന്‍സ് സ്കൂളിലെ കെ.എസ്. ഷൈനി, കല്ലൂര്‍ക്കാട് സെന്റ് അഗസ്റ്റ്യന്‍സ് സ്കൂളിലെ ടെസ് ജോസ്, മൂവാറ്റുപുഴ എംഐഇടി സ്കൂളിലെ പി.ടി. വര്‍ക്കി എന്നിവര്‍ക്കാണ് അവാര്‍ഡ് ലഭിച്ചത്. സ്റ്റേറ്റ് ചീഫ് കമ്മീഷണര്‍ എന്‍.എസ്.കെ. ഉമേഷ് അവാര്‍ഡ് നല്കി.