റവന്യു റിക്കവറി നടപടികള്‍ വേഗത്തിലാക്കും
1587316
Thursday, August 28, 2025 4:50 AM IST
കൊച്ചി: റവന്യു റിക്കവറി സ്റ്റേ ഉള്ളതും ഇല്ലാത്തതുമായ 20ഓളം കേസുകളില്‍ പ്രത്യേക ലിസ്റ്റ് തയാറാക്കി കുടിശിക പിരിച്ചെടുക്കുന്നതിന് നടപടി സ്വീകരിക്കാന്‍ തഹസില്‍ദാര്‍മാര്‍ക്ക് ജില്ലാ കളക്ടറുടെ നിര്‍ദേശം.
കളക്ടറേറ്റ് സ്പാര്‍ക്ക് ഹാളില്‍ നടന്ന റവന്യു റിക്കവറി അവലോകനയോഗത്തിലാണ് നടപടികള്‍ വേഗത്തിലാക്കാന്‍ കളക്ടര്‍ ജി. പ്രിയങ്കയുടെ നിര്‍ദേശം. മോട്ടോര്‍ വെഹിക്കിള്‍ ടാക്സ്, മോട്ടര്‍ ക്ലെയിം കേസ്, സെയില്‍ ടാക്സ്, വാട്ടര്‍ ചാര്‍ജ്, കെഎസ്ഇബി കുടിശിക, റോയല്‍റ്റി കുടിശിക, ബാങ്ക് ലോണ്‍, ലീസ്,പട്ടയം, ഡിജിറ്റല്‍ സര്‍വേ എന്നീ വിഷയങ്ങളാണ് യോഗത്തില്‍ അവലോകനം ചെയ്തത്.
ഹൈക്കോടതി സ്റ്റേയുള്ള പത്തോളം കേസുകള്‍ നേരിട്ട് ഇടപെട്ട് സ്റ്റേ ഒഴിവാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. പട്ടയം സംബന്ധമായ കേസുകളില്‍ എല്ലാ ആഴ്ചകളിലും പ്രത്യേക മീറ്റിംഗ് കൂടുന്നതിനും യോഗത്തില്‍ തീരുമാനമായി.