വാ​ഴ​ക്കു​ളം: ജ​ല​സു​ര​ക്ഷാ പ​രി​ശീ​ല​ന​വും ബോ​ധ​വ​ത്ക​ര​ണ​വും ന​ട​ത്തി. ഐ​ഡി​യ​ല്‍ റി​ലീ​ഫ് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​നി​ക്കാ​ട് ചി​റ​യി​ലാ​യി​രു​ന്നു പ​രി​ശീ​ല​നം.

ജ​ല അ​പ​ക​ട​ങ്ങ​ളി​ൽ സാ​ധ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ സ​ഹാ​യ​ത്താ​ലു​ള്ള ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന പ​രി​ശീ​ല​ന​മാ​ണ് ന​ൽ​കി​യ​ത്. മൂ​വാ​റ്റു​പു​ഴ ട്രാ​ഫി​ക് എ​സ്എ​ച്ച്ഒ കെ.​പി. സി​ദ്ദി​ഖ് പ​രി​ശീ​ല​ന പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.

ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഇ​ടു​ക്കി ഡി​സാ​സ്റ്റ​ര്‍ മാ​നേ​ജ്‌​മെ​ന്‍റ് ടീ​മം​ഗ​ങ്ങ​ള്‍ നേ​തൃ​ത്വം ന​ൽ​കി.