വീട്ടൂര്‍ എസ്സി നഗറില്‍ ഒരു കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കും
1587338
Thursday, August 28, 2025 5:14 AM IST
കോലഞ്ചേരി: മഴുവന്നൂര്‍ പഞ്ചായത്തില്‍ വീട്ടൂര്‍ എസ്സി നഗര്‍ നവീകരിക്കുവാന്‍ ഒരു കോടി രൂപ അനുവദിച്ചതായി പി.വി. ശ്രീനിജിന്‍ എംഎല്‍എ അറിയിച്ചു. അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നവീകരണം നടത്തുന്നത്.
ഭവന നവീകരണം, പൊതു കിണര്‍ നവീകരണം, റോഡ് നവീകരണം, ഇന്റർലോക്കിംഗ്, റോഡ് സൈഡ് കോണ്‍ക്രീറ്റിംഗ്, ഡ്രൈനേജുകള്‍, സോളാര്‍ തെരുവ് വിളക്ക് അടക്കമുള്ള പ്രവര്‍ത്തികളാണ് നവീകരണത്തിന്റെ ഭാഗമായി ഇവിടെ നടപ്പിലാക്കുന്നത്. തുടര്‍ നടപടികള്‍ വേഗത്തിലാക്കുമെന്ന് എംഎല്‍എ പറഞ്ഞു.
ബന്തിപ്പൂ കൃഷി വിളവെടുപ്പ്
മൂവാറ്റുപുഴ: ആരക്കുഴ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ കീഴിൽ നടത്തിയ ബന്തിപ്പൂ കൃഷിയുടെ വിളവെടുത്ത് പഞ്ചായത്ത് പ്രസിഡന്റ് ലസിത മോഹനൻ നിർവഹിച്ചു.