ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു
1587573
Friday, August 29, 2025 4:21 AM IST
അരൂർ: വീട്ടിലെത്തിച്ച പുതിയ ഗ്യാസ് സിലിണ്ടറിൽ റെഗുലേറ്റർ ഘടിപ്പിക്കുന്നതിനിടെ തീപിടിച്ചു. തുറവൂർ ഗ്രാമപഞ്ചായത്ത് വാർഡ് രണ്ടിൽ പരവക്കത്തറ രന്ദീപിന്റെ വീട്ടിലാണ് സംഭവം. സിലിണ്ടറിൽ റെഗുലേറ്റർ ഘടിപ്പിച്ചശേഷം തുറന്നപ്പോൾ ഗ്യാസ് ചോർന്ന് മണ്ണെണ്ണ വിളക്കിൽനിന്ന് തീപിടിക്കുകയായിരുന്നു.
തീ പടർന്നതിനെ തുടർന്ന് വാഷിംഗ് മെഷീൻ, മിക്സി, മൊബൈൽ ഫോൺ, ഇലക്ട്രിക് വയറിംഗ്, അടുക്കളയിൽ സാധനങ്ങൾ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് ടിന്നുകൾ, പാത്രങ്ങൾ തുടങ്ങിയവ കത്തിനശിച്ചു. ഗൃഹനാഥൻ, നീളമുള്ള കമ്പി ഉപയോഗിച്ച് സിലിണ്ടറും സ്റ്റൗവും വീടിന് വെളിയിലേക്ക് കൊണ്ടുപോയതുകൊണ്ട് വലിയൊരു അപകടം ഒഴിവായി.