കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ
1587116
Wednesday, August 27, 2025 7:43 AM IST
കോതമംഗലം: കോഴിപ്പിള്ളിയിൽ 3.5 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി ഭിമോ ബിറോ(27)യെ അറസ്റ്റ് ചെയ്തു. കോതമംഗലം എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും എറണാകുളം എക്സൈസ് ഇന്റലിജൻസ് ബ്യൂറോയും ചേർന്ന് പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.