കീഴ്മാട് പൈപ്പ് പൊട്ടി ജലവിതരണം മുടങ്ങി
1587586
Friday, August 29, 2025 4:36 AM IST
ആലുവ: കീഴ്മാട് മടപ്പിള്ളി താഴം ഭാഗത്ത് കുടിവെള്ള പൈപ്പ് പൊട്ടി. വ്യാപാര ശാലയിലേക്ക് വെള്ളം ഇരമ്പിക്കയറി വിൽപ്പനയ്ക്ക് വച്ചിരുന്ന സാധനങ്ങൾ നശിച്ചതായി പരാതി.
ഇന്നലെ മാടപ്പള്ളി താഴത്ത് കട നടത്തുന്ന മണിയുടെ കടയിലാണ് വെള്ളം കയറിയത്. അറ്റകുറ്റപ്പണി ആരംഭിച്ചു. ഇതിനെ തുടർന്ന് ജിടിഎൻ, നാലാംമൈൽ, റേഷൻകട കവല മുതലായ മേഖലകളിൽ ജലവിതരണം മുടങ്ങി.