എ.പി. കുര്യന്റെ സംഭാവനകൾ വലുത്: എം. വിജയകുമാർ
1587579
Friday, August 29, 2025 4:36 AM IST
അങ്കമാലി: നിയമസഭാ മുൻ സ്പീക്കർ എ.പി. കുര്യന്റെ ഇരുപത്തിനാലാമത് ചരമ വാർഷിക അനുസ്മരണം മുൻ സ്പീക്കർ എം. വിജയകുമാർ ഉദ്ഘാടനം ചെയ്തു.
സിഎസ്എ വൈസ് പ്രസിഡന്റ് എം.പി.രാജൻ അധ്യക്ഷത വഹിച്ചു. നിയമസഭയ്ക്കകത്തും രാഷ്ട്രീയ ഇടപെടലുകളിലും എ.പി. കുര്യന്റെ സംഭാവനകൾ വളരെ വലുതാണെന്ന് അദ്ദേഹം പറഞ്ഞു.എ.പി.യുടെ നിയമസഭാ രേഖകൾ സിഎസ്എ പുസ്തകമാക്കണമെന്നും എം. വിജയകുമാർ അഭിപ്രായപ്പെട്ടു.
സിഎസ്എ സുവർണ ജൂബിലി സുവനീർ എം. വിജയകുമാറിന് നൽകി. കെ.എൻ. വിഷ്ണു മാസ്റ്റർ ആമുഖ പ്രഭാഷണം നടത്തി.
ബെന്നി ബഹനാൻ എംപി, റോജി എം. ജോൺ എംഎൽഎ., നഗരസഭാ ചെയർമാൻ അഡ്വ. ഷിയോ പോൾ, മുൻ മന്ത്രി അഡ്വ. ജോസ് തെറ്റയിൽ, അഡ്വ. കെ.കെ. ഷിബു, കെ. തുളസി ടീച്ചർ, കെ.പി. റെജീഷ്, അഡ്വ. വി.കെ. ഷാജി, പോൾ ജോവർ, ടോണി പറമ്പി എന്നിവർ പ്രസംഗിച്ചു.