ലേബര്‍ മൂവ്മെന്റ് യൂണിറ്റ് ഉദ്ഘാടനം
1587596
Friday, August 29, 2025 4:50 AM IST
മൂവാറ്റുപുഴ: അസംഘടിത തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന കോതമംഗലം രൂപത ലേബര്‍ മൂവ്മെന്റ് മൂവാറ്റുപുഴ ഹോളി മാഗി യൂണിറ്റിന്റെ പ്രവര്‍ത്തനോദ്ഘാടനം ഇടവക വികാരി റവ.ഡോ. മാനുവല്‍ പിച്ചളക്കാട്ട് നിര്‍വഹിച്ചു. രൂപതാ പ്രസിഡന്റ് തോമസ് മാത്യു അധ്യക്ഷത വഹിച്ചു. രൂപത പാലിയേറ്റീവ് ഹോം കെയര്‍ കോ-ഓര്‍ഡിനേറ്റര്‍ ആന്റണി പുല്ലന്, മൂവാറ്റുപുഴ മേഖലാ പ്രസിഡന്റ് മാത്യൂസ് ഉറുമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.
വനിതാ കര്‍ഷക, തയ്യല്‍, നിര്‍മാണ, മോട്ടോര്‍, പീടിക, ഗാര്‍ഹിക തോട്ടം എന്നീ മേഖലകളിലെ തൊഴിലാളി ഫോറങ്ങളും, സാമൂഹ്യ സുരക്ഷാ പദ്ധതിയും, പാലിയേറ്റീവ് ഹോം കെയര്‍ സേവന ഫോറം എന്നിവക്കും തുടക്കം കുറിച്ചു.
ജോബിന് ജോണ്‍ - പ്രസിഡന്റ്, റെനി ജോസ് - വൈസ് പ്രസിഡന്റ്, ജോണ്‍ ജോസഫ് - ജനറല്‍ സെക്രട്ടറി, ജൂലി സിജി - ജോയിന്റ് സെക്രട്ടറി, ജോര്‍ജ് എള്ളില്‍ - ട്രഷറര്‍ എന്നിവരെ യോഗം തെരഞ്ഞെടുത്തു. ജോസ് കാക്കൂച്ചിറ, ജോജോ വടക്കേവീട്ടില്‍, ആന്റണി രാജന് മടേയ്ക്കല്‍, ലിസമ്മ തോമസ്, ഷിമി ടോമി എന്നിവര്‍ നേതൃത്വം നല്കി.