നിയന്ത്രണം വിട്ട ടോറസ് ലോറി വീട്ടിലേക്ക് ഇടിച്ചു കയറി
1587332
Thursday, August 28, 2025 5:02 AM IST
കോലഞ്ചേരി: കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ കടമറ്റം നമ്പ്യാരുപടിയില്‍ നിയന്ത്രണം വിട്ട ടോറസ് ലോറി വീട്ടിലേക്ക് ഇടിച്ച് കയറി. വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന ആളുകള്‍ അപകടത്തില്‍ നിന്നും തലനാരിഴക്കാണ് രക്ഷപെട്ടത്.
ചൊവ്വാഴ്ച്ച പുലര്‍ച്ചെ നാലരയോടെയായിരുന്നു സംഭവം. കോലഞ്ചേരി ഭാഗത്തുനിന്നു മുവാറ്റുപുഴ ഭാഗത്തേക്കു വന്ന ടോറസാണ് അപകടത്തില്‍പ്പെട്ടത്. ദേശീയപാതയോട് ചേര്‍ന്നുള്ള മതിലും തകര്‍ത്താണ് ലോറി വീട്ടിലേക്ക് ഇടിച്ചുകയറിയത്.
നമ്പ്യാരുപടി മാരി ഭാഗത്ത് എം.എന്‍. ഹരിദാസിന്റെ ഉടമസ്ഥതയിലുള്ള വീട്ടില്‍ വാടകക്കാരായ മൂന്നംഗ കുടുംബമാണ് താമസിച്ചുവന്നത്. മുറിയുടെ ഭിത്തി തകര്‍ന്ന് കല്ലുകള്‍ വീണെങ്കിലും ആരുടേയും ദേഹത്ത് പതിച്ചില്ല. വീട്ടിലെ ടിവിയും മറ്റ് ഉപകരണങ്ങളെല്ലാം നശിച്ചു.
ഈ അപകടം നടന്നതിന് പിന്നാലെ തന്നെ മറ്റൊരു എയ്സ് വാഹനവും നിയന്ത്രണം വിട്ട് ഇതേ വീടിന്റെ മതില് ഇടിച്ചു തകര്‍ത്തു.