14 കിലോ തൂക്കമുള്ള രാക്ഷസ കൂന്തൽ
1587308
Thursday, August 28, 2025 4:37 AM IST
വൈപ്പിൻ: മുനമ്പം ഹാർബറിൽനിന്നു മത്സ്യബന്ധനത്തിനു പോയ കുളച്ചൽ ബോട്ടുകാർക്ക് വളരെ വിരളമായി മാത്രം കണ്ടുവരാറുള്ള രാക്ഷസ കൂന്തൽ ലഭിച്ചു. ആഴക്കടലിൽ മാത്രം കണ്ടു വരാറുള്ള ഒരുതരം കൂന്തലാണിതെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ഇവറ്റകൾ പൊതുവെ ആക്രമണകാരികളായതിനാലാണത്രേ രാക്ഷസ കൂന്തൽ എന്ന് വിളിക്കുന്നത്.
ചുവന്ന നിറത്തിലുള്ള ഈ കൂന്തലിന് 14 കിലോ തൂക്കം ഉണ്ടായിരുന്നതായി കച്ചവടക്കാരനായ സജീവൻ പറഞ്ഞു. ഇന്നലെ രാവിലെ ഹാർബറിലെ ലേല ഹാളിൽ വില്പനക്കായി ഇറക്കിയിട്ടിരുന്ന രാക്ഷസ കൂന്തൽ കാഴ്ചക്കാരിലും കൗതുകമുണർത്തി.