ദേവസ്വം പാടത്തെ മൂന്നര ഏക്കറിൽ കൊയ്ത്തുത്സവം നടത്തി; ഇല്ലംനിറ ഇന്ന്
1587324
Thursday, August 28, 2025 5:02 AM IST
നെടുമ്പാശേരി: നെടുമ്പാശേരി ആവണംകോട് സരസ്വതി ക്ഷേത്രത്തിൽ ഇല്ലംനിറയ്ക്ക് മുന്നോടിയായുള്ള ദേവസ്വം വക പാടശേഖരത്തിലെ മൂന്നര ഏക്കർ സ്ഥലത്തെ ഇല്ലംനിറയ്ക്ക് ആവശ്യമായ നെൽക്കൃഷിയുടെ കൊയ്ത്തുത്സവം നടത്തി.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്ന കൊയ്ത്തുത്സവത്തിൽ പ്രദേശത്തെ കർഷകത്തൊഴിലാളികൾ പങ്കെടുത്തു. രാവിലെ ക്ഷേത്ര ദർശനത്തിന് ശേഷം പാടത്തേക്ക് എത്തിയ കർഷകത്തൊഴിലാളികൾ കൊയ്ത്തു പാട്ടുകളുമായാണ് കൊയ്ത്തുത്സവം കൊണ്ടാടിയത്.
കൊയ്തെടുത്ത കറ്റകൾ ഇന്ന് ഇല്ലംനിറ എന്ന ചടങ്ങോടെ ക്ഷേത്രത്തിൽ ഏറ്റുവാങ്ങും. തുടർന്ന് പൂജകൾക്കുശേഷം ഇവ ഭക്തർക്ക് വിതരണം ചെയ്യും.