നവജാതശിശുവിനെ കുഴിച്ചിട്ട നിലയിൽ: മാതാപിതാക്കൾക്ക് എതിരെ കൊലക്കുറ്റം ഒഴിവാക്കി
1587117
Wednesday, August 27, 2025 7:43 AM IST
പെരുമ്പാവൂർ: നവജാത ശിശുവിനെ വീടിന് സമീപം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലപാതകക്കുറ്റം ഒഴിവാക്കി പോലീസ്. കുഞ്ഞ് ഗർഭപാത്രത്തിൽ വച്ചുതന്നെ മരണപ്പെട്ടുവെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇരുവർക്കെതിരെയുള്ള കൊലപാതകതക്കുറ്റം ഒഴിവാക്കിയത്. എന്നാൽ മരണം മറച്ചുവച്ച് വീട്ടുപരിസരത്ത് കുഴിച്ചിട്ടതിന് ഇരുവർക്കുമെതിരെ കേസെടുക്കും.
തിങ്കളാഴ്ച വൈകുന്നേരമാണ് പെരുമ്പാവൂർ കാഞ്ഞിരക്കാട് ഇതരസംസ്ഥാന സ്വദേശികളായ ദമ്പതികൾ വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ സമീപത്ത് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. നായ്ക്കൾ മണ്ണ മാന്തുന്നതു കണ്ട് സമീപവാസികളാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.